Wednesday, November 23, 2011

ഹിമാലയന്‍ യാത്ര- മധ്യമഹേശ്വറ്‍

ഉത്തരാഞ്ചലിലെ മധ്യമഹേശ്വറിലേക്കൂള്ള ട്രെക്കിംഗ്‌ നടത്തിയത്‌ മെയ്‌ 2010 ലാണ്‌. അതിനുശേഷം രുദ്രനാഥ്‌ (ഉത്തരാഞ്ചല്‍), ചുര്‍ദാര്‍ പീക്ക്‌ ( ഹിമാചല്‍ പ്രദേശ്‌) എന്നീ ട്രെക്കിങ്ങുകള്‍ കൂടി നടത്തിയിരുന്നു. ഇപ്പോള്‍ ഏറെക്കാലത്തിനുശേഷം ബ്ളോഗ്‌ പുനുജ്ജീവിപ്പിക്കാനായി ഹിമാലയന്‍ യാത്രകളുടെ പോസ്റ്റ്‌ ഇടുന്നു.




യാത്ര പഴയ റൂട്ടുകളിലൂടെ തന്നെ. ഋഷികേശ്‌, ഹരിദ്വാര്‍, കര്‍ണപ്രയാഗ്‌, വഴി ഉഖീമതിലെത്തുന്നു. ഡല്‍ഹിയില്‍ നിന്ന്‌ ഉഖീമത്‌ വരെ എത്താന്‍ ഒരു ദിവസമെടുക്കും. നേരത്തെ അറിയിച്ചതുകൊണ്ട്‌ ഉഖീമതില്‍ വച്ച്‌ ചന്ദ്രശില ട്രെക്കിങ്ങിന്‌ വന്ന പോര്‍ട്ടര്‍ ദിനേശ്‌ വന്നു. പിറ്റേ ദിവസം ഉഖീമത്തില്‍ നിന്നും പത്ത്‌ കിലോമിറ്റര്‍ അകലെയുള്ള ഉനയ്ന എന്ന ഗ്രാമത്തില്‍ നിന്നും ട്രെക്കിംഗ്‌ തുടങ്ങി. ഉനൈനയില്‍ നിന്ന്‌ പതിനഞ്ചു കിലോമീറ്റര്‍ നടന്നാല്‍ ഗൊന്ധാര്‍ എന്ന ഗ്രാമത്തില്‍ എത്തും. അവിടെ നിന്ന്‌ പിറ്റേന്ന്‌ അതിരാവിലെ ട്രെക്കിംഗ്‌ പതിഞ്ചുകിലൂമീറ്ററോളം അതികഠിനമായ ട്രെക്കിംഗ്‌ ആണ്‌.





ട്രെക്കിംഗ്‌ വഴി മഞ്ഞുകാലം കഴിഞ്ഞുമാത്രമെ തുറക്കുകയുള്ളു. ചന്ദ്രശിലയില്‍ ട്രെക്കിങ്ങിന്‌ മഞ്ഞുകാലത്തു കുഴപ്പമില്ല. അതുകൊണ്ട്‌ മധ്യമഹേശ്വറിലും മഞ്ഞുകാലത്ത്‌ ട്രെക്കിംഗ്‌ നടത്താമെന്നു കരുതി ഗൊന്ധാര്‍ ഗ്രാപഞ്ചകേദാറിലെക്കുള്ള മത്തിലെത്തിയപ്പോള്‍ അമ്പലകമ്മിറ്റിയുടെ അനുവാദമില്ലാതെ ട്രെക്കിംഗ്‌ നടത്താന്‍ പറ്റില്ല എന്നായി വില്ലേജ്‌ കമ്മിറ്റി. പിന്നെ ഒരുപാട്‌ ഫോണ്‍ കോളുകള്‍ക്ക്‌ ശേഷം അനുവാദം കിട്ടി. അന്നു രാത്രി അവിടെ തങ്ങി. ഗൊന്ധാര്‍ ഇരുപതിനടുത്ത്‌ വീടുകളുള്ള ചെറിയ ഗ്രാമമാണ്‌. പതിനഞ്ചുകീലോമിറ്റര്‍ വനത്തിലൂടെ നടന്ന്‌ വേണം അവിടെയെത്താന്‍. ഉത്തരാഖണ്ഡിലെ ഗ്രാമവാസികള്‍ വളരെ നിഷ്കളങ്കരായ മനുഷ്യരാണ്‌. ഇലക്ട്രിസിറ്റി പോലെയുള്ള ആഡംബരങ്ങളൊന്നും അവിടെയില്ല.



പിറ്റേന്ന്‌ രാവിലെ ട്രെക്കിംഗ്‌ തുടങ്ങി. അതികഠിനമായ കയറ്റം കയറി പത്ത്‌ കിലോമീറ്റര്‍ കഴിയുമ്പോള്‍ വഴി മുഴുവന്‍ മഞ്ഞുമൂടിക്കിടക്കുന്നത്‌ കണ്ടുതുടങ്ങി. ചെറിയ ട്രെക്കിംഗ്‌ പാതയില്‍ ചിലയിടത്ത്‌ പത്തടിയിലേറെ മഞ്ഞുണ്ട്‌. പതുക്കെ കാല്‌ ചവിട്ടിയുറപ്പിച്ചാണ്‌ മഞ്ഞിലൂടെ നടക്കേണ്ടത്‌. എന്നിട്ടൂം ചിലപ്പോള്‍ കാല്‌ മഞ്ഞില്‍ പൂണ്ടുപോകും. ഷൂസിണ്റ്റെയുള്ളില്‍ മഞ്ഞു കയറൂന്നത്‌ നല്ല അനുഭവമല്ല. ചിലയിടത്ത്‌ വഴിയും താഴെയുള്ള കൊക്കയും മഞ്ഞുമൂടിക്കിടക്കുന്നതുകൊണ്ട്‌ ഏറെ അപകടരമായിത്തീരുന്നു ഓരോ ചുവടുവയ്പ്പും. ഓക്സിജണ്റ്റെ കുറവ്‌, മഞ്ഞുണ്ടാക്കുന്ന പ്രതിബന്ധങ്ങള്‍ ഒക്കെക്കൂടി ഈ ട്രെക്കിംഗ്‌ വളരെ ക്ളേശകരമായ ഒന്നാണ്‌. എന്തായാലും പര്‍വതത്തിണ്റ്റെ മുകളിലെത്തുമ്പോഴുള്ള അനുഭവം എല്ലാ വിഷമതകളും മാറ്റുന്നു. ഓരോ ട്രെക്കിങ്ങിണ്റ്റേയും ലഹരി അതാണ്‌.