Thursday, December 6, 2007

മലയാളം വിക്കിപീഡിയന്മാര്‍ക്ക്‌

എന്റെ കഴിഞ്ഞ പോസ്റ്റില്‍ ( നചികേതസ്സും മലയാളം വിക്കിപീഡിയയും) കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളിലെയും മറ്റ്‌ സ്കൂളുകളിലെയും മലയാളം മീഡിയത്തില്‍ പഠിക്കുന്ന വിദ്ധ്യാര്‍ഥികള്‍ക്ക്‌ മലയാളം വിക്കിപീഡിയ പ്രയോജനപ്പെടും എന്നെഴുതിയിരുന്നു.

അതുകഴിഞ്ഞ്‌ ചെറിയൊരു സംശയം തോന്നി. എല്ലാ സ്കൂളുകളിലും ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉണ്ടോ?. ആ സംശയം ഇന്ന് തീര്‍ന്നു.

കേരളത്തിലെ എല്ലാ സ്കൂളുകളിലും വേഗമേറിയ broadband internet സൗകര്യം IT at School പദ്ധതിയുടെ ഭാഗമായി BSNL ന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്നു എന്ന് ഇന്നത്തെ പത്രത്തില്‍ വാര്‍ത്ത കണ്ടു. വളരെ സന്തോഷം.

കേരളത്തിലെ 2800 സ്കൂളുകളിലെ 40,000 കമ്പ്യൂട്ടറുകളില്‍ broadband internet connection ലഭിക്കും.അറുപതിനായിരം അദ്ധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കിക്കഴിഞ്ഞു.

ഇനി കുട്ടികള്‍ വിക്കിയിലൂടെ വിജ്ഞാനം സമ്പാദിക്കട്ടെ. എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ.

ആമേന്‍.

2 comments:

സു | Su said...

വളരെ നല്ല കാര്യം. പിന്നെപ്പിന്നെ, പാഠപുസ്തകങ്ങളൊന്നും ചുമക്കാതെ, സ്കൂളില്‍ നിന്ന്, പഠിക്കാന്‍ കഴിയണം എല്ലാം. ഓരോ കുട്ടിയ്ക്കും ഒരു കമ്പ്യൂട്ടര്‍.

സാക്ഷരന്‍ said...

ഇനി കുട്ടികള്‍ വിക്കിയിലൂടെ വിജ്ഞാനം സമ്പാദിക്കട്ടെ. എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ.