Wednesday, November 28, 2007

പുലിയും ചക്രവും പ്രവാസിയും

പണ്ട്‌ എന്റെ നാടിനടുത്ത്‌ വലിയ കാടായിരുന്നു. ഒരുദിവസം രാത്രി കാട്ടില്‍ നിന്നും ഇര തേടിയിറങ്ങിയ ഒരു പുലി നാട്ടിലെത്തി പാടത്തുവന്നുപെട്ടു. ഞാറുനടുന്ന കാലമാണ്‌.പാടം ഉഴുതിട്ടിരിക്കുന്നു.നല്ല ഇരുട്ടാണ്‌. ഇരുട്ടത്ത്‌ പുലി പാടവരമ്പിലൂടെ നടന്ന് നടന്ന് പാടത്തേക്കു വെള്ളം തോട്ടില്‍ നിന്നും ചവിട്ടിക്കയറ്റി വിടുന്ന ചക്രത്തില്‍ കയറി.( വളരെ അപൂര്‍വമായി ഇപ്പോഴും ചില പാടങ്ങളില്‍ കാണാം. പലപടികളുള്ള ഒരു ചക്രം. തോടിന്റെ അരികില്‍ സ്ഥാപിക്കും. ഇതില്‍ ചവിട്ടുന്നതനുസരിച്ച്‌ പാടത്തേക്കു വെള്ളം കയറിക്കൊണ്ടിരിക്കും)

മുന്‍പോട്ടുള്ള വഴിയാണെന്നു കരുതി പുലി ചക്രത്തിന്റെ ഒരോ പടിയിലും കാല്‍ വച്ചു കയറിക്കൊണ്ടിരുന്നു. ഓരോ പടി ചവിട്ടുമ്പോഴും പുലിക്ക്‌ ചവിട്ടാന്‍ അടുത്ത പടി വന്നു. കാട്ടിലേക്കുള്ള വഴി തിരഞ്ഞ്‌ പുലി ചക്രം ചവിട്ടി ചവിട്ടി വശംകെട്ടു.

രാവിലെ ആളുകള്‍ നോക്കുമ്പോള്‍ ഞാറുപണി നടക്കേണ്ട പാടത്ത്‌ മുഴുവന്‍ വെള്ളം കയറി പ്രളയമായിരിക്കുന്നു. കാരണം അന്വേഷിക്കുമ്പോള്‍ പുലി ചക്രം ചവിട്ടുന്നു. ആളുകളെക്കണ്ട്‌ കാട്ടിലേക്ക്‌ രക്ഷപെടാന്‍ പുലി വീണ്ടും മുന്നിലേക്ക്‌ കാലെടുത്ത്‌ വച്ചു. രക്ഷപെടാന്‍ വീണ്ടും വീണ്ടും ചക്രത്തിലെ പടികള്‍ പുലി ചവിട്ടിക്കൊണ്ടേയിരുന്നു.

സ്വന്തം വീടിന്റെ നനുത്ത സ്വകാര്യതകളും സുഖങ്ങളും ഉപേക്ഷിച്ച്‌ ഇല്ലായ്മ കൊണ്ടും അല്ലാതെയും ഇര തേടാന്‍ പുതിയ ഇടങ്ങള്‍ അന്വേഷിച്ച്‌ നാട്ടിനുപുറത്ത്‌ വലിയവലിയ നഗരങ്ങളുടെ വന്യതയില്‍ എത്തിപ്പെടുന്ന നമ്മളും ഇതുപോലെ ചക്രം ചവിട്ടിക്കൊണ്ടിരിക്കുകയാണ്‌. ചക്രത്തിനു പുറത്ത്‌ വഴികണ്ടിട്ടും പുറത്തേക്കു ചാടാന്‍ അറിയാതെ നമ്മള്‍ വെറുതേ ചവിട്ടിക്കൊണ്ടിരിക്കുന്നു.

ഒരോ ചുവടുവയ്ക്കുമ്പോഴും ഇതു വീട്ടിലേക്കുള്ള വഴിയാണെന്ന് നമ്മള്‍ വെറുതെ വ്യാമോഹിക്കുകയാണ്‌

12 comments:

ക്രിസ്‌വിന്‍ said...

:)

ശ്രീ said...

നല്ല ആശയം... ലളിതമായ അവതരണം.
:)

പ്രയാസി said...

എന്റെ ബഡബോള്‍സ്കീ.. ടൈറ്റിലു കണ്ട് ഞാന്‍ പ്യേടിച്ച് പ്വായി..
ഞാനൊരു പ്രവാസി,
എന്റെ ബ്ലോഗിന്റെ നാമം ചക്രംചവ,
പിന്നെ ആദ്യത്തെ പുലി..! ആരും വിളിക്കാത്തോണ്ട് ഞാന്‍ ദെവസോം അര മണിക്കൂറ് ഞാന്‍ ഫുലി..ഞാന്‍ ഫുലി.. എന്നു സാധനം ചെയ്യാറുമുണ്ട്..
പോസ്റ്റു വായിച്ചപ്പം ചമ്മിപ്പോയി.. നന്നായി..
എന്താ ഈ ബഡബോള്‍സ്കീടെ അര്‍ത്ഥം..! ബോണ്ടാ പോലെ കഴിക്കാനുള്ളതാ..;)

vadavosky said...

ബ്ലോഗുസാഗരത്തിലെ കുഞ്ഞുമല്‍സ്യമായതുകൊണ്ടാ പ്രയാസി താങ്കള്‍ പുലി ആകാത്തത്‌. മല്‍സ്യം എങ്ങനെ പുലി ആകും. ഈ പേര്‌ കോളേജില്‍ വച്ച്‌ കിട്ടിയതാണ്‌. ഈ പേരില്‍ എന്നെ കുറെയേറെ ജനങ്ങള്‍ അറിയും

കുഞ്ഞന്‍ said...

ഹഹ..

ലളിതമായ കഥയിലൂടെ ശക്തമായ സന്ദേശം..!

എന്നാലും പുലിയെ ആരും അഭിനന്ദിച്ചില്ലല്ലൊ, കാരണം കൃഷിയിറക്കാനുള്ള വെള്ളമല്ലെ പുലി ചക്രം ചവിട്ടി കണ്ടത്തിലേക്ക് ഒഴുക്കിയത്..!

Anonymous said...

പ്രിയ വടോസ്കി...
ആ പുലി നീ തന്നല്ലെ...?ചക്രം ചവിട്ടിയ....
നാട്ടുകാരുടെ കൃഷി വെള്ളത്തിലാക്കിയ...?

ഓ:ടോ: ഇന്നലെ ഗുരുവായൂര് നിന്ന് തിരിച്ച് വന്നു.നാളെ ആന്‍ഡമാനിലേക്ക്..ഹോ!എന്തൊരു ജീവിതം..മറ്റൊരു പുലി!

ഈ വേഡിവെരിഫിക്കേഷന്‍ എടുത്ത് കളയടെ.

മൂര്‍ത്തി said...

കൊള്ളാം...

Anonymous said...

ഹാ!നിന്റെയൊരു തമാശ.നിനക്കെന്നെ മനസ്സിലായെന്നോ?
ഇല്ല...ഇല്ലേയില്ല..

മനസ്സിലായെങ്കില്‍ ഒരു ക്ലൂ താ‍..ഒരേയൊരു ക്ലൂ..

മുവാറ്റുപുഴയിലൊക്കെ ഇപ്പോള്‍ എന്താ മഴ!

vadavosky said...

എന്തിനാ പൈങ്കിളി ഒരു കുളു. കുറേ കുളു തരാം. കുളുകുളു, കുളുകുളു, കുളുകുളു

Anonymous said...

ഉവ്വേ...ഉവ്വേ....നീ കുറെ പുളിക്കും..മഹാനെ ദിനേശാ..
(പൊണ്ണ തടിയന്‍ ദിനേശ് മേനോനല്ല..
പിന്നെയാര്.....)

ഒരു ക്ലൂ ഞാന്‍ തരാം..വേണോ?

simy nazareth said...

ഒരു വര്‍ഷം കൂടി ചവിട്ടട്ടെ.. അടുത്ത വര്‍ഷം..

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/