Saturday, January 5, 2008

മറന്നുപോയ ഭൂതകാലത്തില്‍നിന്ന് ഒരു സ്നേഹിതന്‍

മറന്നുപോയ ഭൂതകാലത്തില്‍ നിന്നുള്ള ഒരു സ്നേഹിതനെ
ഇന്നലെ വഴിയില്‍ വച്ച്‌ കണ്ടുമുട്ടി.

ഇപ്പോളെന്ത്‌ ചെയ്യുന്നു, പഴയ കാമുകി, വീട്ടുകാര്യങ്ങള്‍, പിന്നെ......
ചോദിക്കാനനവധിയുണ്ടെങ്കിലും ഒന്നും ചോദിക്കുന്നില്ല.


മനസ്സിന്റെ ഭിത്തിയില്‍ വരച്ചിട്ടിരുന്ന നിറമുള്ള ചിത്രങ്ങളൊക്കെ മായിച്ചുകളഞ്ഞ
ആ കൈപ്പാടുകള്‍ ആരുടേതാണ്‌.

തൊണ്ടയില്‍ വന്ന ഒരു ചോദ്യം വിഴുങ്ങി
വെറുതെ ഒരു നോട്ടം മാത്രം, നോക്കി ഞങ്ങള്‍ രണ്ടുവഴിക്ക്‌ പിരിഞ്ഞുപോകുന്നു.

ചോദിക്കാനാഞ്ഞ ചോദ്യം മാത്രം തൊണ്ടയിലിരുന്നു കുത്തുന്നു.

7 comments:

വേണു venu said...

ഇതു സംഭവ്യം.
രേവതി നത്ഷത്ര കുലത്ര ഭുതകാലാ വര്‍ത്തമാനാ..
:)

Latheesh Mohan said...
This comment has been removed by the author.
Latheesh Mohan said...

ഭൂതകാലത്തിന്റെ ഒരു പ്രശ്നമാണത്. അതിന് ഭൂതകാലം മാത്രമാകാനേ കഴിയൂ..വര്‍ത്തമാനത്തിന് ഭൂതമാകാം, ഭാവിക്ക് വര്‍ത്തമാനവും ഭൂതമാകാം. ഭൂതത്തിന്റെ കാര്യം കഷ്ടമാണ്. ജീവിച്ചിരിക്കുന്നവരുടെ മരണങ്ങള്‍ പോലെ അത്, അതേ തൊണ്ടയിലിരുന്നു കുത്തും..

after all, choice is a relative term ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചില ചോദ്യങ്ങള്‍ മുരടിച്ചുപോകും...

ശ്രീ said...

അതു വളരെ കഷ്ടം തന്നെയാണ്‍, അല്ലേ?

Anonymous said...

മാഷെ മുന്‍പൊരിക്കല്‍ ഇവിടെ വന്നുപോയിരുന്നു. ഇപ്പോള്‍ ആദ്യപ്പൊസ്റ്റുകള്‍ മുതല്‍ വായിച്ചു.


വളരെ നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍.


ആ ആദ്യം കിടക്കുന്ന കഥ ഒന്നു റീപബ്ലിഷ് ചെയ്തു നോക്കൂ. പറഞ്ഞ രീതിയില്‍ പുതുമ ഇല്ലെങ്കിലും അര്‍ഹിക്കുന്ന ശ്രദ്ധകിട്ടിയില്ല ആ കഥക്ക്.

simy nazareth said...

നല്ല എഴുത്ത്! വായിക്കാതെ പോയി..