ശ്രീകലയുടെ ( അക്ഷരക്കാട്) നവംബര്‍ പതിനേഴാം തീയതിയിലെ പോസ്റ്റ് കപ്പിത്താന്റെ ജഡം എന്ന കവിതയാണ്. വെയിലേറ്റു മരിച്ച കപ്പിത്താന്റെ ജഡം മഴയില്‍ കുതിര്‍ന്ന് മണ്ണായപ്പോള്‍ ബന്ധുക്കള്‍ തമ്മിലുള്ള നിമജ്ഞന തര്‍ക്കം മൂലം അസ്ഥികള്‍ ആഴിമധ്യത്തില്‍ പതിച്ചു എന്ന് കവിത.
ഇതുപോലുള്ള സംഭവങ്ങള്‍ ഐതിഹ്യത്തിലും ജീവിതത്തിലുമുണ്ട്. ചെറിയ വകഭേദത്തോടെ. അതാണോ കവയത്രി ഉദ്ദേശിച്ചതെന്ന് അറിയില്ല.
ഒ.വി.വിജയന് മരിച്ചു കഴിഞ്ഞ് ചിതാഭസ്മത്തിനു വേണ്ടി ഭാര്യയും മരുമകന് രവിശങ്കറും തമ്മില്‍ തര്‍ക്കം. ഭാര്യയ്ക്ക് ചിതാ ഭസ്മം മറവു ചെയ്യണം. മരുമകന് ഗംഗയിലൊഴുക്കണം. തര്‍ക്കം ഡല് ഹി ഹൈക്കോടതിയിലെത്തി. കോടതി പ്രശ്നം ഒത്തുതീര്‍പ്പാകാന്‍ പറഞ്ഞതുകൊണ്ട് കാര്യങ്ങളൊക്കെ ഒത്തുതീര്‍പ്പായി.
വിജയന് സാധാരണ മനുഷ്യനായതുകൊണ്ടും ശ്രീകലയുടെ കവിതയിലുള്ള മാജിക്കല്‍ റിയലിസം കൈയ്യിലില്ലാത്തതു കൊണ്ടും അമാനുഷികമായതൊന്നും ഉണ്ടായില്ല.
മരിച്ചുകഴിഞ്ഞാല്‍പിന്നെതന്നെ ആര് എന്തു ചെയ്യുമെന്നോര്‍ത്ത് മനുഷ്യനോ, മരിച്ചവരോ ബേജാറാവേണ്ട കാര്യമൊന്നുമില്ല.പക്ഷെ മനുഷ്യനങ്ങനെയല്ലെന്നാണ് ഇതുവരെയുള്ള ചരിത്രം നമ്മെ കാട്ടി തരുന്നത്. ഈജിപ്ഷ്യന്‍ മമ്മികള്‍ മുതല്‍ നമ്മുടെ നന്നങ്ങാടികള്‍ വരെ.
അല്ലെങ്കില്‍ തന്നെ മരിച്ചുകഴിഞ്ഞാല്‍ കിട്ടേണ്ട സ്റ്റേറ്റ് ബഹുമതിയും പങ്കെടുക്കേണ്ട വി.വി.ഐ.പി കളെയും മോഹിച്ച് ഒരു കാര്ന്നോര് ഈയിടെ കാട്ടിക്കൂട്ടണ കോപ്രായങ്ങളൊക്കെ നിങ്ങള്‍ പത്രത്തിലൊക്കെ വായിക്കണില്ലേ.
ഓം ശാന്തി, ശാന്തി, ശാന്തി
ഇന്നത്തെ ചിന്താവിഷയം
എന്തുനേടി ജീവിതത്തില്‍ ചോദിക്കുന്നു നക്ഷത്രങ്ങള്‍
എല്ലാം കൊടുത്തു ഞാന്‍ നേടി കണ്ണുനീര്‍ത്തുള്ളി
- പി.കുഞ്ഞിരാമന് നായര്‍
Subscribe to:
Post Comments (Atom)
5 comments:
വടോസ്കി! പരിചിതമായ പേര്!
എടാ വടൂ....
പക്ഷെ, ഈ എഴുത്ത്! നീ തന്നെയാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല...
ഓ:ടോ:കാമാഠിപുരയില്‍ നിന്ന് നിന്റെ ഒരു പഴയ സുഹൃത്ത്.തല്ക്കാലം ഞാന്‍ അനോണിയായി ഇരിക്കട്ടെ!
ആരാണ്ട്രാ നീ
ഹഹ! നിനക്കെന്നെ മനസ്സിലായില്ല.കൊള്ളാം. വടോസ്കി...
ഞാനൊരു പാവം പൈങ്കിളി...
സ്റ്റാന്റില്‍ വടവുകോട് വഴി പാലാക്കുള്ള ബസ്സ് പിടിച്ചിരിക്കുന്നു.ഞാന്‍ പോട്ടെ മകാനെ!
പൈങ്കിളീ എവിടെ പോയി ഒളിച്ചാലും ഞാന്‍ പൂട്ടും. ശബരിമല അയ്യപ്പനാണേ മണിചിത്രത്താഴിട്ടു പൂട്ടും.
മസ്തിഷ്കത്തേയും മനസ്സ് എന്ന അതിന്റെ ഉല്പ്പന്നത്തേയും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ തെളിഞ്ഞുവരുന്ന ഒരു ആത്യന്തിക സത്യമുണ്ട്:
‘ആത്മാവ്’ എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ അഹങ്കാരം. അതിനെ ഓര്‍മ്മകളിലൂടെയെങ്കിലും അനശ്വരമാക്കാനുള്ള പരിശ്രമമാണ് ഓരോ ജീവിതവും.
അതുകൊണ്ടാണ് മനുഷ്യന് കല്ലറകള്‍ തീര്‍ക്കുന്നത്...മരണക്കിടക്കയിലും കള്ളം പറയുന്നത്...ഡയറിയില്പ്പോലും നുണയെഴുതുന്നത്...
Post a Comment