Monday, November 19, 2007

ബൂലോകവും പ്രേതബാധയും

എന്റെ ചെറുപ്പത്തില്‍ വീടിന്റടുത്ത്‌ ഒരു മന്ത്രവാദം കാണാന്‍ പോയി. രാത്രിയാണ്‌ മത്രവാദം. ബാധ ഒഴിപ്പിക്കലാണ്‌. കിടിലന്‍ മന്ത്രവാദി. എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലി കുറെ കാന്താരി മുളകും വറ്റലുമുളകു മറ്റു ചില സാധനങ്ങളുമൊക്കെ ഹോമകുണ്ഠത്തിലേക്കിട്ടു അവിടെ ഉണ്ടായിരുന്നവരൊയോക്കെ ബുദ്ധിമുട്ടിലാക്കി.ഒരു എഫക്റ്റിനുവേണ്ടി ചെയ്തതാവണം.

കുറേ രാത്രിയായപ്പോള്‍ ഒഴുപ്പിക്കിലിന്റെ കൈമാക്സ്‌ വന്നു. ഒരു പരന്ന പാത്രത്തില്‍ മഞ്ഞളും ചുണ്ണാമ്പും കലക്കിയുണ്ടാക്കിയ ചുവന്ന ഗുരുതി ഒഴിച്ച്‌ അതില്‍ തിരി കത്തിച്ചു വച്ച്‌ മന്ത്രങ്ങള്‍ ചൊല്ലി ഒരു ചെറിയ മണ്‍കുടം കമിഴ്ത്തി. അത്ഭുതം. ഈ ഗുരുതിയെല്ലാം പാത്രത്തിന്റെ മധ്യഭാഗതേക്കു വന്നുകൂടീ. മന്ത്രവാദി കുടം കേര്‍ത്തുപിടിച്ച്‌ പാത്രം തിരിച്ചു. വെള്ളമെല്ലാം കുടത്തില്‍.നിവൃത്തികേടുകൊണ്ടു ബാധയും ഒപ്പം കേറി. ( പേടിക്കേണ്ട. സിമ്പിള്‍ ഫിസിക്സാണ്‌. എനിക്കറിയാമായിരുന്നു. മറന്നു പോയി. ഒരു പക്ഷെ കുറിഞ്ഞി ഓണ്‍ലൈനിലെ JA മാഷിന്‌ പറഞ്ഞുതരാന്‍ പറ്റുമായിരിക്കും). മന്ത്രവാദി കുടത്തിന്റെ വായ ഒരു ചുവന്ന തുണി കൊണ്ടുകെട്ടിയിട്ടു പറഞ്ഞു ബാധ കുടത്തിനകത്താണെന്ന്.കുടം വെളുപ്പിന്‌ തൊട്ടടുത്തുള്ള കൈത്തോട്ടില്‍ ഒഴുക്കി. ബാധയുടെ കാര്യം സ്വാഹ.

പിറ്റേ ദിവസം ഞാന്‍ ചൂണ്ടയിടാന്‍ പോയപ്പോള്‍ ബാധയും കുടവും കൈത്തോട്ടിലൂടെ ഒഴുകി വല്യതോട്ടില്‍ ചേരുന്നതിനുമുന്‍പ്‌ തോട്ടരുകിലെ പുല്ലില്‍ തങ്ങി കിടപ്പുണ്ട്‌. ഞാന്‍ ചൂണ്ടക്കണകൊണ്ട്‌ പതിയെ ബാധയെയും കുടത്തിനേയും കുത്തി വല്യതോട്ടിലെ ഒഴുക്കിലേക്കു വിട്ടു. പണ്ടാരം എന്റെ ദേഹത്ത്‌ കേറണ്ട. വേറെ എവിടെയെങ്കിലും പോയി കേറ്‌.

ബൂലോഗത്തായിരുന്നെങ്കില്‍ ഏതെങ്കിലും ബ്ലോഗിലേക്കു കുത്തി വിടാമായിരുന്നു.


ഇന്നത്തെ ചിന്താ വിഷയം
മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായതുമുതല്‍ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ ?
ദുഷ്ടന്മാരുടെ ജയഘോഷം താല്‍ക്കാലികമത്രെ;
വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.
-ഇയ്യോബ്‌ 20:4

3 comments:

Anonymous said...

എടാ വടൂ: നിന്റെ പഴയ എഴുത്തു രീതിയൊക്കെ എവിടെ?(പഴയ ജാഡകളൊക്കെ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ അവര് ഊരി മാറ്റിച്ചോ)

ഞാനിപ്പോള്‍ ഗുരുവായൂര്‍ക്കുള്ള ബസ്സ് പിടിക്കാന്‍ നില്‍ക്കുവാ:(പാലായില്‍ നിന്ന് വരുന്ന വഴി എന്റെ വണ്ടി പഞ്ചറായി:).
അടുത്ത ആഴ്ച ഞാന്‍ ലണ്ടനിലേക്ക്..

Joseph Antony said...

വടവോസ്‌ക്കി,
കമന്റ്‌ വൈകിയതില്‍ പൊറുക്കുക.
ഇതോടൊപ്പമുള്ള URL-ല്‍ പോയി നോക്കുക.
വിക്കിപീഡിയയില്‍ കാപ്പിലറി ആക്ഷന്‍ എന്ന ഭാഗത്താണ്‌ എത്തുക. താങ്കള്‍ വിവരിച്ച പ്രതിഭാസത്തിനുള്ള വിശദീകരണം അവിടെ കിട്ടുമെന്ന്‌ പ്രതീക്ഷിക്കുന്നു.
http://en.wikipedia.org/wiki/Capillary_action

vadavosky said...

നന്ദി
ഞാന്‍ വിക്കി ആരാധകനാണ്‌. പക്ഷെ ഈ സംശയം നോക്കാന്‍ തോന്നിയില്ല